ട്രാക്കുണർന്നു; തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കം
22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല പതാക ഉയർത്തി. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥികൾ തെളിയിച്ച ദീപശിഖയേന്തിക്കൊണ്ട് 200 മീറ്റർ സ്റ്റേറ്റ് സിൽവർ മെഡലിസ്റ്റ് അനന്തു എം, മിഡ്ലെ റിലെ സ്റ്റേറ്റ് ഗോൾഡ് മെഡലിസ്റ്റ് അഭിയാത്ത്, 4 x 100 മീറ്റർ നാഷണൽ ഗോൾഡ് മെഡലിസ്റ്റ് ടി.ആർ സനീഷ്, 400 മീറ്റർ നാഷണൽ ഗോൾഡ് മെഡലിസ്റ്റും യൂത്ത് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുമായ എബിൻ കെ.ജെ എന്നിവർ ഗ്രൗണ്ടിനെ പ്രദക്ഷിണം ചെയ്തു കൊണ്ട് കായികോത്സവത്തിന്റെ വേദിയ്ക്ക് ഉണർവ് പകർന്നു.
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, സിന്തറ്റിക് ട്രാക്കിൽ രാവിലെ ഏഴ് മണിക്ക് നടന്ന പുരുഷ വിഭാഗം 1500 മീറ്റർ ഫൈനൽ മത്സരത്തോടുകൂടിയാണ് ട്രാക്ക് ഉണർന്നത്.
കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമൻ, ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നിധീഷ്, എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി പ്രശാന്ത്, കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മിഷ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, കുന്നംകുളം വാർഡ് കൗൺസിലർ ബീന ബാബു, കുന്നംകുളം പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകൻ, കുന്നംകുളം ചെമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.എ അസ്സി, ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് പി.എക്സ് മരിയ , വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ കെ.എ രഹന, ഡി.പി.സി, എസ്.എസ്.കെ തൃശ്ശൂർ സാലിഹ് പുളിയൻ ഞാലിൽ, ബി.പി.സി ചൊവ്വന്നൂർ എ.എ സിറാജുദീൻ, വിവിധ സംഘടനാ പ്രതിനിധികൾ, ആർ.ഡി.എസ്.ജി.എ ജില്ല സെക്രട്ടറി കെ.ആർ സുധീർ , ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.ബി ബിനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കായിക പ്രതിഭ ദിയ ഫിലിപ് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശ്ശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷൈല സ്വാഗതവും ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി.എ റസിയ നന്ദിയും പറഞ്ഞു.
കാഴ്ചപരിമിതിയിലും കുതിപ്പിന് കരുത്തായി ഗൈഡ് റണ്ണർമാർ
കാഴ്ചപരിമിതിയെ മറികടന്ന് ട്രാക്കിൽ കുതിച്ച് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ. ഗൈഡ് റണ്ണർമാരുടെ പിന്തുണയോടെയാണ് താരങ്ങൾ മത്സരത്തിൽ പങ്കെടുത്തത്.
14 വയസ്സിന് മുകളിലുള്ള ആൺകുട്ടികളുടെ 100 മീറ്ററിൽ വിഭാഗത്തിൽ വടക്കാഞ്ചേരി ബി.ആർ.സിയിലെ ഇ.എസ് സച്ചിൻ ഒന്നാം സ്ഥാനം നേടി. സി.ബി വിഷ്ണു ആയിരുന്നു സച്ചിന്റെ ഗൈഡ് റണ്ണർ. പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടകര ബി.ആർ.സിയിലെ എയ്ഞ്ചൽ മരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലാവണ്യ ഗംഗയായിരുന്നു ഗൈഡ് റണ്ണർ.
പെൺകുട്ടികളുടെ വിഭാഗത്തിൽ പുഴക്കൽ ബി.ആർ.സി വിദ്യാർത്ഥി അൻസ ജോയ്, ശ്രീനയന രണ്ടാം സ്ഥാനവും, ചൊവ്വന്നൂർ ബി.ആർ.സി വിദ്യാർത്ഥി റോഷി കുമാരി, എയ്ജലീന മരിയ സിന്റോ മൂന്നാം സ്ഥാനവും, അന്തിക്കാട് ബി.ആർ.സി വിദ്യാർത്ഥി പി.എസ് അഭിനന്ദ, നിത നസ്രിൻ നാലാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ തളിക്കുളം ബി.ആർ.സി വിദ്യാർത്ഥി കെ.ഡി ഡിപിൻ ദേവ്, ശ്രീഹരി രണ്ടാം സ്ഥാനവും പുഴക്കൽ ബി.ആർ.സി വിദ്യാർത്ഥി ടി.എസ് അഷിത്ത്, നവനീത് മൂന്നാം സ്ഥാനവും കരസ്ഥാക്കി.
ഇൻക്ലൂസീവ് വിഭാഗത്തിൽ ഏഴ് വിദ്യാർഥികളാണ് 100 മീറ്റർ ഓട്ടത്തിൽ മത്സരിച്ചത്. കാഴ്ചപരിമിതിയുള്ള താരങ്ങൾക്ക് ട്രാക്കിലെ ദിശയും വേഗവും തിരിച്ചറിയാൻ ഗൈഡ് റണ്ണർമാർ ഒപ്പമുണ്ടായിരുന്നു.
- Log in to post comments