Skip to main content

ദാക്ഷായണി സ്വയംതൊഴില്‍ സഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് 2026-27 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന 'ദാക്ഷായണി സ്വയംതൊഴില്‍ സഹായ പദ്ധതി' യിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് അല്ലെങ്കില്‍ അതിലധികം വനിതകള്‍ അംഗങ്ങളായിട്ടുള്ളതും ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങള്‍ക്കും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും (വ്യക്തിഗതമായി) അപേക്ഷിക്കാം.

അപേക്ഷകര്‍ 21 നും 55 നും ഇടയില്‍ പ്രായമുള്ളവരും ഏഴാം ക്ലാസ് പാസ്സായവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. ഒരു ഗ്രൂപ്പില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അപേക്ഷകള്‍ അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2360381.

date