Post Category
ഡെപ്യൂട്ടേഷൻ നിയമനം
ലൈഫ് മിഷനിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒഴിവുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ തസ്തികയിൽ അന്യത്രസേവനവ്യവസ്ഥയിൽ നിയമനം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ് തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാർ നിശ്ചിത മാതൃകയിൽ വിശദമായ ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം അപേക്ഷിക്കണം. മുൻപരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ഉച്ചയ്ക്ക് ശേഷം 3. വിവരങ്ങൾക്ക്: www.lifemission.kerala.gov.in.
പി.എൻ.എക്സ്. 4008/2026
date
- Log in to post comments