ഭരണഭാഷാ പുരസ്കാരങ്ങൾ 2026: അപേക്ഷ ക്ഷണിച്ചു
ഭരണരംഗത്ത് മലയാളത്തിന്റെ ഉപയോഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഭരണഭാഷാ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് എ, ബി, സി വിഭാഗത്തിൽ പെട്ട ജീവനക്കാർക്കും ഗ്രൂപ്പ് സി വിഭാഗത്തിലെ ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ജീവനക്കാർക്കും സംസ്ഥാന തലത്തിൽ ഭരണഭാഷാസേവന പുരസ്കാരങ്ങളും എല്ലാ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ഭരണഭാഷാഗ്രന്ഥരചനാ പുരസ്കാരവും ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
2025 ൽ മലയാളത്തിൽ ചെയ്ത ജോലികളാണ് പരിഗണിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12 ന് വൈകിട്ട് അഞ്ചിന്.
ജില്ലാതല അപേക്ഷകൾ ജില്ലാ കളക്ടർക്കും സംസ്ഥാനതല അപേക്ഷകൾ ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിലുമാണ് സമർപ്പിക്കേണ്ടത്.
സംസ്ഥാനതല അപേക്ഷകൾ ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് അനക്സ് -1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്നീ വിലാസത്തിൽ ലഭ്യമാക്കണം.
ഇമെയിൽ: pardold@gmail.com.
ഫോൺ: 0471-2518792.
- Log in to post comments