പ്രൈം മിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള
രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് പ്രൈം മിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കും. ഇടുക്കി ജില്ലയിലെ അപ്രന്റിസ്ഷിപ്പ് മേള ബുധനാഴ്ച രാവിലെ ഒന്‍പതിന് കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വച്ച് നടത്തും. വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. വിവിധ ട്രേഡുകളില്‍ ട്രേഡ് ടെസ്റ്റ് പാസായ ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് ഈ സ്ഥാപനത്തില്‍ നടക്കുന്ന മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും https://www.apprenticeshipindia.gov.in പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9447894826, 9746901230.
- Log in to post comments