ക്ഷയരോഗവിമുക്ത ഭാരതം:ജില്ലയില്‍ ജോഷ് ടീം രൂപീകരിച്ചു
രാജ്യത്തെ ക്ഷയരോഗവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടി.ബി. മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി രൂപീകരിക്കുന്ന ജോഷ്(ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത്) ടീമിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍ നിര്‍വഹിച്ചു. ഇടുക്കി സിവില്‍ സ്‌റ്റേഷനിലെ ദേശീയ ആരോഗ്യ ദൗത്യം ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. വിദ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഷൈജു പി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ടി.ബി മുക്ത നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന നഗരസഭയ്ക്കുള്ള പുരസ്‌കാരം ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഏറ്റുവാങ്ങി.
ജില്ലാ ടി.ബി ഓഫീസര്‍ ഡോ. അജീഷ് കൃഷ്ണന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ്,ഇടുക്കി മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. അജിത് ചക്രവര്‍ത്തി, അല്‍ അസര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എസ്. വിവേക്, ജില്ലാ യുവജനക്ഷേമ ഓഫീസര്‍ പ്രിയങ്ക രാജീവ്,എന്‍.സി.സി കോ ഓര്‍ഡിനേറ്റര്‍ ടി.ബി. വിജേഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി.ആര്‍. ഷൈലാഭായിഎന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജോഷ് ടീമിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് ജില്ലാ ടി.ബി. സെന്‍രറിലെ ഡോ. ജോസ് ജെ. മുണ്ടിയാനി നേതൃത്വം നല്‍കി.
ആരോഗ്യവകുപ്പിനൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സമൂഹ നേതാക്കള്‍ എന്നിവരെ ക്ഷയരോഗവിമുക്ത ഭാരതത്തിനായി അണിനിരത്തുകയാണ് ലക്ഷ്യം. ബ്ലോക്കുതലത്തില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചുവീതം എന്‍.സി.സി കേഡറ്റുകളെയും മൈ ഭാരത് വോളന്റിയര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ജോഷ് ടീം രൂപീകരിക്കുന്നത്.
- Log in to post comments