Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവനപൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനും രണ്ടു ലക്ഷം രൂപ അനുവദിക്കുന്ന സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബത്തിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. വീടുകള്‍ 2006 ഏപ്രില്‍  ഒന്നിനു ശേഷം നിര്‍മാണം പൂര്‍ത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയിരിക്കണം. 1000 ചതുരശ്ര അടിവരെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍(ഇരുനില വീടുകള്‍ ഉള്‍പ്പെടെ), വീട് അപേക്ഷകന്റെയോ ഭാര്യ/ഭര്‍ത്താവിന്റെയോ പേരില്‍ ഉള്ളതായിരിക്കണം, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ചു വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പരിഗണിക്കുന്നതല്ല. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 04862 2296297.
 

date