Skip to main content

കിറ്റ്കോയില്‍ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം          

  കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 4 ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനപരിപാടി നടത്തുന്നു.  കണ്ണൂര്‍ ക്യാപ്പിറ്റല്‍മാളിനടുത്തുള്ള കേരള സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വ്യവസായഭവന്‍ ഹാളില്‍ ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് പരിശീലനം.  സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിങ്ങിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ 8 ന് രാവിലെ 11 മണിക്ക് വ്യവസായ ഭവന്‍ ഹാളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാറിന്റെ കോപ്പിയും സഹിതം ഹാജരാകണം.  ഫോണ്‍: 9447509643/www.kitco.in.
പി എന്‍ സി/4625/2017
 

date