Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സംഘാടകസമിതി രൂപീകരിച്ചു

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശനിയുടെ അധ്യക്ഷതയിൽ  തിരുവനന്തപുരം കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് പരിപാടിയുടെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തത്. 

പ്രോഗ്രാം കമ്മിറ്റി: 
 ചെയർപേഴ്സൺ- സിന്ധു എസ്  (വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), സുരേഷ് മിത്ര (വൈസ് ചെയർപേഴ്സൺ), ഹരികുമാർ (കൺവീനർ)  

ഫുഡ്‌ കമ്മിറ്റി: 
ചെയർപേഴ്സൺ- രാധാ ജയൻ,(കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), കോട്ടൂർ  ജമീല (വൈസ് ചെയർപേഴ്സൺ), ദിനേശ് (കൺവീനർ)  

 ഫിനാൻസ് കമ്മിറ്റി:
ചെയർപേഴ്സൺ- കുട്ടപ്പൻ കാണി, (പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം), ആർ. പ്രീത (വൈസ് ചെയർപേഴ്സൺ), നിസ (കൺവീനർ)  

സ്റ്റേജ് & ഹാൾ അറേഞ്ച്മെന്റ്  കമ്മിറ്റി: 
ചെയർപേഴ്സൺ- പൊൻപാറ സതീഷ്  (പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം), വിചിത്ര (വൈസ് ചെയർപേഴ്സൺ), അജികുമാർ (കൺവീനർ)  

പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി: 
ചെയർപേഴ്സൺ- ഷെർലി എസ് ( കോർപ്പറേഷൻ വാർഡ് കൗൺസിലർ ), സുരേഷ് കുമാർ (വൈസ് ചെയർമാൻ), അനിൽകുമാർ (കൺവീനർ)  

വോളണ്ടിയർ കമ്മിറ്റി: 
ചെയർപേഴ്സൺ- വിദ്യാധരൻ കാണി ,(പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം), ശോഭന എ.ഡി. (വൈസ് ചെയർപേഴ്സൺ), അഭിലാഷ് (കൺവീനർ)  

ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് അയ്യങ്കാളി ഹാളിൽ വെച്ചാണ് സംസ്ഥാനതല സമാപന സമ്മേളനം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി നിർവഹിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കുള്ള ട്രോഫി വിതരണവും നടക്കും.

യോഗത്തിൽ സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഐടിഡിപി പ്രോജക്ട് ഓഫീസർ പ്രമോദ് ജി, പട്ടികവർഗ വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ നജീം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, ഊരുമൂപ്പന്മാർ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date