ജില്ലാതല അറിയിപ്പുകള്
വിജയോത്സവവും അധ്യാപക സംഗമവും
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി തുല്യതയില്‍ മികച്ച വിജയം നേടിയ പഠിതാക്കളെ അനുമോദിക്കുന്നതിനായുള്ള വിജയോത്സവം ഇന്ന് (ഒക്ടോബര്‍ ഒമ്പതിന്) ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി തുല്യത അധ്യാപക സംഗമവും പരിപാടിക്കൊപ്പം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ടി ഷബ്ന അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ. അഹമ്മദുല്‍ കബീര്‍ എ പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി രവീന്ദ്രന്, സെക്രട്ടറി പി.ടി പ്രസാദ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ എസ് ജയദേവന്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ പ്രമോദ് കെ നാറാത്ത് തുടങ്ങിയവര്‍ സംസാരിക്കും.
ലാബ് ടെക്നീഷ്യന് നിയമനം
ചിറക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ താത്കാരികാടിസ്ഥാനത്തില് ലാബ് ടെക്നീഷ്യന് നിയമനം നടത്തുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ളവര്‍ക്കും കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ 14 രാവിലെ പത്ത് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്ത് 10.30 ന് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0294 2777280.
കാര്‍ഷക തൊഴിലാളി ക്ഷേമനിധി ക്യാമ്പ്
കേരള കാര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ഈ വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന് നടത്തുന്നതിനും ക്ഷേമനിധി ഉദ്യോഗസ്ഥര്‍ താഴെ പറയുന്ന വില്ലേജുകളില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് വരെ ക്യാമ്പ് ചെയ്യുന്നു. (തിയ്യതി,വില്ലേജ്,ക്യാമ്പ് ചെയ്യുന്ന സ്ഥലം ക്രമത്തില്‍).
ഒക്ടോബര്‍ 15 - വെള്ളോറ വില്ലേജ് - ടാഗോര്‍ എച്ച് എസ് എസ്, വെള്ളോറ
ഒക്ടോബര്‍ 17- ഏരുവേശ്ശി വില്ലേജ് - ഏരുവശ്ശി ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 22 - പയ്യാവൂര്‍ വില്ലേജ് - പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 24 - മലപ്പട്ടം വില്ലേജ് - മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 27- പെരിന്തട്ട വില്ലേജ് - പഞ്ചായത്ത് സാംസ്കാരിക നിലയം, അരവഞ്ചാല്‍
ഒക്ടോബര്‍ 29 - നുച്ചിയാട്, വയത്തൂര് വില്ലേജ് - ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 31 - ശ്രീകണ്ഠാപുരം, നിടിയേങ്ങ വില്ലേജ് - ശ്രീകണ്ടാപുരം മുന്‍സിപ്പല്‍ ഓഫീസ്
ഗതാഗത നിയന്ത്രണം
ചൊവ്വ-അഞ്ചരക്കണ്ടി-കീഴല്ലൂര്‍-മട്ടന്നൂര്‍ റോഡില്‍ താഴേക്കാവിന്മൂലയില് പുതിയ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒമ്പത് വെള്ളിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും.
പട്ടയം വാദം കേള്‍ക്കല്‍ മാറ്റിവെച്ചു
കണ്ണൂര്‍ കലക്ടറേറ്റില്‍ സെപ്റ്റംബര്‍ 9ന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ ഡിസംബര്‍ 16 ലേക്ക് മാറ്റി വെച്ചു.
ഇസിജി ടെക്നീഷ്യന് നിയമനം
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇസിജി ടെക്നീഷ്യന് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത വിഎച്ച്എസ്ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജി/ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി. കേരള പിഎസ് സി അംഗീകരിച്ച ഒരുവര്‍ഷ പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ളവര് യോഗ്യത, മേല്‍വിലാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ 13 രാവിലെ 10 മണിക്ക് മുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍ : 0497 2731234.
വൈദ്യുതി മുടക്കം
കണ്ണന് കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഒമ്പത് രാവിലെ എട്ട് മുതല്‍ 3:30 വരെയും ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 വരെയും അയ്യപ്പന്‍മല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ രണ്ട് വരെയും അയ്യപ്പന്‍മല ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
- Log in to post comments