Skip to main content

ഹാമർ ത്രോയിൽ കരുത്തിന്റെ കയ്യൊപ്പുമായി ഗുരുവായൂർ ശ്രീകൃഷ്ണ*

ഹാമർ ത്രോയിൽ കരുത്തിന്റെ മികവ് തെളിയിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ. മത്സരത്തിൽ പങ്കെടുത്ത ഏഴ് താരങ്ങളിൽ അഞ്ചുപേരും മെഡൽ സ്വന്തമാക്കി. ഒരു സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ശ്രീകൃഷ്ണയുടെ താരങ്ങൾ നേടിയത്.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കഴിഞ്ഞ തവണ വെറും ഒരു മീറ്റർ വ്യത്യാസത്തിൽ കൈവിട്ട സ്വർണം ഇത്തവണ 37.66 മീറ്റർ ദൂരം ഹാമർ എറിഞ്ഞ് എസ്. ആരതി സ്വന്തമാക്കി. തൊട്ട് പിന്നാലെ 36.28 മീറ്റർ ദൂരം ഹാമർ എറിഞ്ഞിട്ട് ശ്രീകൃഷ്ണയിലെ പി.പി. ജെന്നിഫറും വെള്ളി മെഡൽ നേടി. ഇതോടെ ഈ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങളും ശ്രീകൃഷ്ണ സ്കൂളിന്റെ താരങ്ങൾ സ്വന്തമാക്കി.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കന്നിയങ്കത്തിനിറങ്ങിയ ആർ.എസ്. ഇസാൻ ആദ്യ മത്സരത്തിൽ തന്നെ വെങ്കല മെഡൽ നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എം. രേവതിയും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിനവ് ആർ. മേനോനും വെങ്കല മെഡലുകൾ സ്വന്തമാക്കി.

date