Skip to main content

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ട്രാക്കിൽ പോരാട്ടം മുറുകുന്നു; 93 പോയിൻ്റോടെ ചാലക്കുടി ഉപജില്ല മുന്നിൽ *92 പോയിന്റുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്ത്

 

 

 

ട്രാക്കിലും ഫീൽഡിലും ആവേശപ്പോരാട്ടം നിറഞ്ഞ രണ്ടാം ദിന മത്സരങ്ങൾക്കൊടുവിൽ തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ചാലക്കുടി ഉപജില്ല 93 പോയിൻ്റോടെ മുന്നിൽ. എട്ട് സ്വർണം, ഒൻപത് വെള്ളി, എട്ട് വെങ്കലം ഉൾപ്പെടെ 25 മെഡലുകളാണ് ചാലക്കുടിയുടെ താരങ്ങൾ സ്വന്തമാക്കിയത്.

 

ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ 92 പോയിന്റുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. ഒൻപത് സ്വർണം, ഏഴ് വെള്ളി, ഏഴ് വെങ്കലം ഉൾപ്പെടെ 23 മെഡലുകളാണ് തൃശ്ശൂർ ഈസ്റ്റ് ഉപജില്ല നേടിയത്. ആതിഥേയരായ കുന്നംകുളം ഉപജില്ല 63 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഏഴ് സ്വർണം, നാല് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 17 മെഡലുകൾ കുന്നംകുളം സ്വന്തമാക്കി.

 

52 പോയിന്റുമായി വലപ്പാട് ഉപജില്ല നാലാം സ്ഥാനത്തും 45 പോയിന്റുമായി തൃശ്ശൂർ വെസ്റ്റ് ഉപജില്ല അഞ്ചാം സ്ഥനത്തുമാണ് ഉള്ളത്. ചാവക്കാട് ഉപജില്ല 36 പോയിൻ്റ്, മാള ഉപജില്ല 36 പോയിൻ്റ്, കൊടുങ്ങല്ലൂർ ഉപജില്ല 17 പോയിൻ്റ്, വടക്കാഞ്ചേരി ഉപജില്ല 15 പോയിൻ്റ്, ഇരിഞ്ഞാലക്കുട ഉപജില്ല പത്ത് പോയിൻ്റ്, ചേർപ്പ് ഉപജില്ല ഒൻപത്, മുല്ലശ്ശേരി ഉപജില്ല അഞ്ച് പോയിൻ്റ് എന്നിങ്ങനെയാണ് പോയിൻ്റ് നില.

date