Skip to main content

സെന്‍സസ് 2027: രണ്ടാം ഘട്ട ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ 12 മുതല്‍

ഭാരത സെന്‍സസ് 2027-ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷന്‍ എന്യൂമറേഷന്‍) ബന്ധപ്പെട്ട് ജില്ലാ, ചാര്‍ജ്ജ് തല സെന്‍സസ് ഉദ്യോഗസ്ഥര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കായി രണ്ടു ദിവസത്തെ പരിശീലന പരിപാടി നടക്കും. ഒക്ടോബര്‍ 12 മുതല്‍ 15 വരെ ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ രണ്ട് ബാച്ചുകളായാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ബാച്ചിന്റെ പരിശീലനം ഒക്ടോബര്‍ 12, 13 തീയതികളിലും രണ്ടാം ബാച്ചിന്റേത് ഒക്ടോബര്‍ 14, 15 തീയതികളിലും നടക്കും.   പങ്കെടുക്കേണ്ട എല്ലാ ഉദ്യോഗസ്ഥരും മറ്റ് ഔദ്യോഗിക ചുമതലകള്‍ ക്രമീകരിച്ച് പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ട്രെയിനിങിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ ലാപ്ടോപ്പ്, ചാര്‍ജര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ നിര്‍ബന്ധമായും കരുതണം.

 

date