Post Category
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 15-ന് രാവിലെ 10.30-ന് അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം കോഴ്സ് പൂര്‍ത്തിയാക്കിയ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2851700.
date
- Log in to post comments