Post Category
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ.ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ് എന്നിവയിലൊന്നിലുള്ള ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമ, അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിങ് എന്നിവയിലുള്ള പ്രവൃത്തിപരിചയം പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04931 220351.
date
- Log in to post comments