ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലപ്പുറം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐകളില്‍ 'എംപ്ലോയബിലിറ്റി സ്‌കില്‍സ്' വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12 ന് രാവിലെ 10 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി-ബ്ലോക്ക് ആറാം നിലയിലുള്ള ഉത്തര മേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നടക്കും. എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, ഡി.ജി.ടി സ്ഥാപനങ്ങളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സിലെ ഹ്രസ്വകാല പരിശീലനം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. പ്ലസ് ടു അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലോ അതിന് മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും അടിസ്ഥാന കംപ്യൂട്ടര്‍ പഠനവും പൂര്‍ത്തിയാക്കിയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2371451.
- Log in to post comments