Skip to main content

എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ ഒക്ടോബര്‍ 15-ന് രാവിലെ 11 ന് എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.  

ബന്ധപ്പെട്ട ട്രേഡില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, അവയുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 7558852185.

date