Skip to main content

ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ് സെപ്റ്റംബര്‍ 25 മുതല്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 2019 ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തതും പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കാത്തതുമായ ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകളുടെ  ഉടമകള്‍ക്കും മുന്‍പ് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടും സബ്‌സിഡി ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാന്‍  അവസരമുണ്ട്.  ഒരു വ്യക്തിയുടെയോ  സ്ഥാപനത്തിന്റെയോ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തിന് മാത്രമേ സബ്‌സിഡി അനുവദിക്കുകയൂള്ളു. ഫോണ്‍- 0483-2734924, 9188961710.

date