Post Category
പെരിന്തല്‍മണ്ണ മുതുകുറുശ്ശി റോഡിലെ ലെവല്‍ ക്രോസിങ് ഗേറ്റ് അടച്ചിടും
കുലുക്കല്ലൂരിനും ചെറുകര റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയിലുള്ള പെരിന്തല്‍മണ്ണ മുതുകുറുശ്ശി റോഡിലെ ലെവല്‍ ക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (വെള്ളി) രാവിലെ എട്ടു മുതല്‍ ഒക്ടോബര്‍ 10 വൈകീട്ട് ആറു വരെ ഗേറ്റ് ഇടവിട്ട് അടച്ചിടും. ഈ സമയങ്ങളില്‍ യാത്രക്കാര്‍ ചെറുകര - കുന്നക്കാവ് - ഏലംകുളം - പറക്കല്‍ മുക്ക് വഴിയുള്ള ബദല്‍ പാത ഉപയോഗിക്കണം.
date
- Log in to post comments