Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം : ജില്ലാതല ഉദ്ഘാടനം നാളെ (വെളളി)

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ ഒന്‍പത്) രാവിലെ 10.30-ന് കോട്ടക്കല്‍ നഗരസഭ ടൗണ്‍ ഹാളില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിക്കും. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിക്കും. എ.ഡി.എം  പി.ഒ സാദിഖ് വിശിഷ്ടാതിഥിയാകും. നഗരസഭ ജനപ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

പുതുയുഗ വഴിയില്‍ നാമുയരുന്നു നാടുയരുന്നു' എന്ന സന്ദേശമുയര്‍ത്തി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണവും വകുപ്പ് പദ്ധതികളുടെ പ്രചാരണ-ബോധവത്ക്കരണവും ചടങ്ങില്‍ നടക്കും.

ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 16 വരെ നീളുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, ശുചീകരണം, ലഹരിവിരുദ്ധ ക്യാംപയിനുകള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയവ ജില്ലയില്‍ സംഘടിപ്പിക്കും.

date