Skip to main content

ലോകകാഴ്ച ദിനം: തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആചരിച്ചു 

 

ലോക കാഴ്ച ദിനം ജില്ലാതല പരിപാടി തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ നാഥൻ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ അന്ധതനിയന്ത്രണ കാഴ്ച വൈകല്യനിവാരണ പരിപാടിയുടെ  ഭാഗമായി വിദ്യാർത്ഥികളിലെ കാഴ്ചവകല്യങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന്  തെരഞ്ഞെടുത്ത അധ്യാപകർക്ക് പരിശീലനം നൽകുന്ന 'ദൃഷ്ടി' ജില്ലാതല ക്യാമ്പയിനിന് ചടങ്ങിൽ തുടക്കമായി. ദൃഷ്ടിയുടെ ലോഗോ ബാലൻ ചിത്രത്തിലൂടെ പ്രശസ്തനായ ബാലതാരം മാസ്റ്റർ ആദിശേഷൻ കെ ആർ പ്രകാശനം ചെയ്തു.   ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുകതമായാണ്  ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു ശശി, തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ ജോയ് എസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എം അനന്ത് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ പാലക്കാടൻ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഷിബു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത ആർ, ജില്ലാ ഒഫ്താൽ കോഡിനേറ്റർ എംഎൻ ജീനാ ബീഗം, തുറവൂർ താലൂക്ക് ആശുപത്രി ഒഫ്താൽമോളജിസ്റ്റ് ഡോ ബൃന്ദ, ജില്ല ഡെപ്യൂട്ടി എജുക്കേഷൻ മീഡിയ ഓഫീസർ ഡോ ചിത്ര ഐ തുടങ്ങിയവർ പങ്കെടുത്തു.  പരിപാടിയോട് അനുബന്ധിച്ച് ബോധവൽക്കരണ പ്രദർശനം, നേത്ര പരിശോധന എന്നിവയും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിൽ മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ദിയധനീഷ്, അനുപ്രിയ, കല്യാണി പിയൂഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

date