ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ വിദ്യാര്‍ത്ഥി പങ്കാളിത്തം ശ്ലാഘനീയം: ജി സുധാകരന്‍ എം എല്‍.എ
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജോഷ് (ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത്) ക്യാമ്പയിനില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ശ്ലാഘനീയമെന്ന് ജി സുധാകരന്‍ എം.എല്‍.എ. ജോഷ് ക്യാമ്പയിന്റെ ജില്ലാതല പരിപാടി ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിത കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷയരോഗ നിർണയ മാര്ഗങ്ങള് കൂടുതൽ സാർവത്രികമാക്കണമെന്നും കൂടുതൽ യുവജന പങ്കാളിത്തം ബോധവത്കരണ പ്രവർത്തനങ്ങളിൽ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന ജോഷ് ക്യാമ്പയിനില്‍ ഭാഗമാകുന്ന എന്‍.സി.സി, എന്‍.എസ്.എസ്., മൈ ഭാരത് എന്നീ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ജോഷ് ടീം ജില്ലയില്‍ രൂപീകരിച്ചു. ക്ഷയരോഗ മുക്തമായ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആദരവും ചടങ്ങില്‍ സമ്മാനിച്ചു. ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍ എ എം നൗഫല്‍, അഡീഷണല്‍ ജില്ല മജിസ്‌ട്രേട്ട് എസ് പ്രേംജി, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിലീപ് കുമാര്‍ എസ് ആര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ് ലൈജു, എന്‍.സി.സി. കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മോഹന്‍ ചന്ദ്ര, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. എസ് ലക്ഷ്മി, ഡോ. ആര്‍ സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല ടി ബി ഓഫീസര്‍ ജോഷ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കി.
- Log in to post comments