Skip to main content

വയർമാൻ പരീക്ഷ പാസായവർക്ക് ഏകദിന പരിശീലനം 

 

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2025 വർഷത്തെ വയർമാൻ പരീക്ഷ വിജയിച്ചവർക്ക് ഒക്ടോബർ 14 ന് രാവിലെ ഒൻപത്  മുതൽ  വൈകിട്ട് നാലര വരെ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഏകദിന പരിശീലനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും  പ്രായോഗിക പരീക്ഷകളുടെയും  ഹാൾടിക്കറ്റ് സഹിതം ഹാജരായി, ക്ലാസ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ക്ളാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ വയർമാൻ പെർമിറ്റ് ലഭിക്കുകയുള്ളൂ. അവസാന രണ്ട് വർഷങ്ങളിൽ പരീക്ഷ വിജയിച്ച്‌, പരിശീലന ക്ളാസ്സിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും  പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
ഫോൺ: 0495-2950002

date