Post Category
സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു
ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ കാക്കവയൽ വനപർവ്വത്തിൽ വച്ച് കോഴിക്കോട് ജില്ലയിലെ ഫോറസ്ട്രി ക്ലബിന്റെ ചാർജ്ജുള്ള ഗ്രീൻ കൺസർവേറ്റർമാർ 30 ഓളം അദ്ധ്യാപകർക്ക് നടത്തിയ ഏകദിന പഠനക്യാമ്പും കാനനസഞ്ചാരവും ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ കെ. കെ. എൻ. കുറുപ്പ്, പേരാമ്പ്ര അഗ്രികൾച്ചർ ഓഫീസർ ഡോ. അഹൽജിത്ത് എന്നിവർ ക്ലാസ് നയിച്ചു.
date
- Log in to post comments