റിപ്പബ്ലിക്ക് ദിനാഘോഷം: ജില്ലാതല പ്രസംഗ മത്സരം
കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തില്‍ 2018 ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കായി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മത്സരം ഡിസംബര്‍ 7ന് നെഹ്റു യുവ കേന്ദ്ര ഹാളില്‍ നടക്കും. 2017 നവംബര്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. 'ദേശ സ്നേഹവും രാഷ്ട്ര നിര്‍മാണവും' എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം പ്രസംഗം. 2015-16, 2016-17 വര്‍ഷങ്ങളില്‍ നടന്ന ഇതേ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കാന്‍ പാടില്ല.
ജില്ലാതല മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നല്‍കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുമാവും.
താല്പര്യമുള്ളവര് വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുമായി രാവിലെ 9 .30 നു തളാപ്പിലുള്ള നെഹ്റു യുവ കേന്ദ്ര ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446674185.
പി എന്‍ സി/4626/2017
- Log in to post comments