Skip to main content

മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

           മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിതമാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു.

സംസ്ഥാനതല അവാർഡുകൾ

1. മികച്ച ക്ഷീരകർഷകൻ - 1,00,000/-

2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം - 1,00,000/-

3. മികച്ച സമ്മിശ്ര കർഷകൻ - 1,00,000/-

4. മികച്ച പൗൾട്രി കർഷകൻ - 50,000/-

5. മികച്ച യുവകർഷകൻ - 50,000/-

6. മികച്ച വനിതാ കർഷക/സംരംഭക - 50,000/-

ജില്ലാതല അവാർഡുകൾ

1. മികച്ച ക്ഷീരകർഷകൻ - 20,000/-

2. മികച്ച സമ്മിശ്ര കർഷകൻ - 10,000/-

           സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോറവും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്. അർഹരായ കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 22-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 4247/2026

date