തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള 129 പോയിന്റുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ഒന്നാം സ്ഥാനത്ത്
116 പോയിന്റുമായി ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനത്ത്
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള മൂന്നാം ദിവസം പിന്നിടുമ്പോൾ അത്ലറ്റിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനവുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല. 13 സ്വർണവും 12 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ 129 പോയിൻ്റ് നേടി തൃശ്ശൂർ ഈസ്റ്റ് ഒന്നാം സ്ഥാനത്തെത്തി. 9 സ്വർണവും 14 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 116 പോയിന്റുമായി ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനത്തും 9 സ്വർണവും 7 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 86 പോയിന്റുമായി കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 73 പോയിന്റുമായി തൃശ്ശൂർ വെസ്റ്റ് ഉപജില്ല നാലാം സ്ഥാനത്തും 70 പോയിന്റുമായി വലപ്പാട് ഉപജില്ല അഞ്ചാം സ്ഥാനത്തുമാണ്.
മാള (53), ചാവക്കാട് (52), കൊടുങ്ങല്ലൂർ (30), ചേർപ്പ് (16), വടക്കാഞ്ചേരി (15) ,ഇരിഞ്ഞാലക്കുട (11), മുല്ലശ്ശേരി (5) എന്നീ ഉപജില്ലകളും പോയിന്റ് പട്ടികയിലുണ്ട്.
ഏഴ് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിക്കൊണ്ട് ഗവ. ഫിഷറീസ് എച്ച്എസ്എസ് നാട്ടിക (വലപ്പാട്) 47 പോയിന്റോടെ ഒന്നാംസ്ഥാനത്തും, മൂന്ന് സ്വർണ സ്വർണ്ണവും 6 വെള്ളിയും എട്ട് വെങ്കലവും നേടി 41 പോയിന്റോടെ ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂർ രണ്ടാം സ്ഥാനത്തും 38 പോയിന്റോടെ 5 സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും നേടിക്കൊണ്ട് ആർ.എം ഹയർ സെക്കൻഡറി സ്കൂൾ ആളൂർ (മാള) മൂന്നാം സ്ഥാനത്തും തുടരുന്നു. മത്സരങ്ങൾ ഒരു ദിനം കൂടി ശേഷിക്കെ, അത്ലറ്റിക്സിലെ പോയിന്റ് പട്ടികയിൽ മുന്നേറ്റം തുടരാനുള്ള ആവേശത്തിലാണ് ഉപജില്ലകൾ.
- Log in to post comments