Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഇനി മൊബൈൽ ആപ്പിൽ
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിന് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇനി വെൽഫെയർ ഫണ്ട് ഓഫീസുകൾ സന്ദർശിക്കാതെ സ്മാർട്ട് ഫോൺ വഴി പ്രധാന സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'കെ എം ടി ഡബ്ലിയു ഡബ്ലിയു എഫ് ബി' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. അംശാദായം അടയ്ക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്.
date
- Log in to post comments