അക്രഡിറ്റഡ് എഞ്ചിനീയർ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്, എം.ടെക്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 21-35 വയസ്സ്. പ്രതിമാസ ഹോണറേറിയം 18,000 രൂപ. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയവരും കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല.
ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ജില്ലാതല അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.scdd.kerala.gov.in - ലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വൈകുന്നേരം 5. ഫോൺ: 0471 2737233, 2737232, 2737304.
പി.എൻ.എക്‌സ്. 4260/2026
- Log in to post comments