കെഎസ്എഫ്ഇ പിങ്ക് ചിട്ടികൾക്ക് തുടക്കമായി
കെഎസ്എഫ്ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭാ മീഡിയാ റൂമിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മാത്രമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണ് 'പിങ്ക് ചിട്ടികൾ'. ദൈനംദിന സമ്പാദ്യത്തിൽ നിന്ന് മികച്ച ഒരു സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനും, സുരക്ഷിതമായ നിക്ഷേപത്തിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷത്തെ കെഎസ്എഫ്ഇ ഗ്യാരന്റി കമ്മിഷന്റെ രണ്ടാം ഗഡുവും (110.04 കോടി രൂപ) മാനേജിങ് ഡയറക്ടർ പി എൻ അഭിലാഷ് മുഖ്യമന്ത്രിക്ക് കൈമാറി. കെഎസ്എഫ്ഇ ജനറൽ മാനേജർമാരായ എസ് ശരത് ചന്ദ്രൻ, പി ശ്രീകുമാർ, കമ്പനി സെക്രട്ടറി എമിൽ അലക്‌സ് തുടങ്ങിയവർ സന്നിഹിതരായി.
പി.എൻ.എക്‌സ്. 4261/2026
- Log in to post comments