Skip to main content

*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*

കല്‍പ്പറ്റ ഗവ ഐ.ടി.ഐ.യിലെ ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. പട്ടികജാതി സംവരണ ഒഴിവിലേക്കാണ് നിയമനം. യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദം നേടിയവര്‍, അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും രണ്ടുവര്‍ഷത്തെ ഡിപ്ലോമയോ ഡി.ജി.ടി അംഗീകൃത അഡ്വാന്‍സ്ഡ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് കല്‍പ്പറ്റ ഐ.ടി.ഐയില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 04936 205519.

date