Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ മൊബൈൽ ആപ്പിൽ
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്ക് ഇനി വെൽഫെയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. അംശാദായം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 4265/2026
date
- Log in to post comments