കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് (ആശ്രിതര്‍ അര്‍ഹരല്ല) 2025-26 അധ്യയന വര്‍ഷത്തെ പഠനമികവിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയിലുള്‍പ്പെട്ട കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 2026 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.
എട്ടാം ക്ലാസ് മുതല്‍ മുകളിലേക്ക് പഠിക്കുന്ന കുട്ടികളില്‍ തൊട്ടുമുന്‍വര്‍ഷത്തെ യോഗ്യത പരീക്ഷ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവരെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍നിന്ന് ലഭിക്കും. അപേക്ഷ, യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, നിലവിലെ സ്ഥാപനത്തില്‍ നിന്നും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഒക്ടോബര്‍ 31 നകം നല്‍കണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന 2026-27 ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും ലാപ്ടോപിനും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ നടത്തുന്ന വിവിധ പ്രൊഫഷണല്‍ എം.ബി.ബി.എസ്., ബി.ടെക്., എം.ടെക്., ബി.എ.എം.എസ്., ബി.ഡി.എസ്., ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്., ബി.ആര്‍ക്., എം.ആര്‍ക്., പി.ജി. ആയുര്‍വേദ, പി.ജി. ഹോമിയോ, ബി.എച്ച്.എം.എസ്., എം.ഡി., എം.ഡി.എസ്., എം.വി.എസി. ആന്‍ഡ് എ.എച്ച്., എം.ബി.എ., എം.സി.എ., എം.എസ്. എന്നീ കോഴ്‌സുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയായ ജെ.ഇ.ഇ., ഗേറ്റ്, എന്‍ എ ടി എ മുഖേന പ്രവേശനം ലഭിക്കുന്ന ബി.ആര്‍ക്., എം.ആര്‍ക്. എന്നീ കോഴ്‌സുകള്‍ക്കും കാറ്റ്, മാറ്റ്, കെമാറ്റ് എന്നീ എന്‍ട്രന്‍സ് മുഖേന പ്രവേശനം ലഭിക്കുന്ന എം.ബി.എ.ക്കും എല്‍.ബി.എസ് സെന്റര്‍ തിരുവനന്തപുരം നേരിട്ടുനടത്തുന്ന എം.സി.എ യക്കും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീറ്റ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്നും കേരള സര്‍ക്കാര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ ബാച്ചിലര്‍ ഓഫ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി, ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറി, ബി.എസ്.സി. അഗ്രികള്‍ച്ചര്‍ (ഓണേഴ്‌സ്), ബി.എസ്.സി. ഫോറസ്ട്രി (ഓണേഴ്‌സ്), ബി.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് (ഓണേഴ്‌സ്), ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബി.എഫ്.എസി.), ബി.ഫാം. തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഒക്ടോബര്‍ 31 നകം നല്‍കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഫോണ്‍: 0491-2515765.
- Log in to post comments