Post Category
കളള് വ്യവസായ തൊഴിലാളിക്ഷേമനിധി: സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ പഠന മികവിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യത പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍: 0483 2734827.
date
- Log in to post comments