Post Category
വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജയിച്ചവര്‍ക്ക് സൗജന്യ പരിശീലന ക്ലാസ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2026 സെപ്റ്റംബറില്‍ നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സൗജന്യ ഏകദിന വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 27-ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. അവസാന രണ്ട് വര്‍ഷങ്ങളിലെ പരീക്ഷ ജയിച്ചിട്ടും മുന്‍പ് പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഴുത്തുപരീക്ഷയുടെ അസ്സല്‍ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. ഫോണ്‍- 0483 2950003.
date
- Log in to post comments