Skip to main content

'കെടാവിളക്ക് സ്കോളർഷിപ്പ്': തിയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക് സ്കോളർഷിപ്പ്' പദ്ധതിക്ക് (2026-27) അർഹരായ വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച അപേക്ഷകൾ ഇ-ഗ്രാൻറ്സ് മുഖേന ഓൺലൈനായി സ്കൂൾ അധികൃതർക്ക് ഡാറ്റാ എൻട്രി പൂർത്തീകരിക്കുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും സർ ക്കുലറുകളും www.egrantz.kerala.gov.in  ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ - 0484 - 2983130.
 

date