Post Category
അതിഥി അധ്യാപക നിയമനം
തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവൺമെൻ്റ് കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ അതിഥി അധ്യാപക നിയമനം.
ആർട് ഹിസ്റ്ററി ആൻഡ് ഏസ് തെറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക (ജൂനിയർ ലെക്ചറർ) തസ്തികയിലേയ്ക്ക് ഒക്ടോബർ 16 ന് രാവിലെ 11 ന്
അഭിമുഖം നടത്തുന്നു.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും വിഷയത്തിൽ ഒന്നാം ക്ളാസ് / രണ്ടാം ക്ളാസ് ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.
കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
date
- Log in to post comments