തൊഴില് സംരംഭങ്ങള്ക്കും ഭവന നിര്മാണത്തിനും വായ്പ പദ്ധതി
അടൂര് പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് തൊഴില് സംരംഭങ്ങള്ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്ക്കും ഭവന നിര്മാണത്തിനും കുറഞ്ഞ പലിശ നിരക്കില് വായ്പകള് ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്കുട്ടികളുടെ വിവാഹ ആവശ്യങ്ങള്ക്ക് ആറ് ശതമാനം പലിശ നിരക്കില് പരമാവധി രണ്ട് ലക്ഷം രൂപ വായ്പ നല്കും. വ്യക്തിഗത ആവശ്യങ്ങള്ക്കായി മൂന്ന് ലക്ഷം രൂപ വരെ 8.5 ശതമാനം പലിശ നിരക്കില് വായ്പ ലഭിക്കും. 3.8 ശതമാനം മുതല് ഒമ്പത് ശതമാനം വരെ പലിശ നിരക്കില് പരമാവധി 15 ലക്ഷം രൂപ വരെ വാഹന വായ്പ, 9.5 ശതമാനം മുതല് 11 ശതമാനം വരെ പലിശ നിരക്കില് പരമാവധി 10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും ലഭിക്കും. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന മൈക്രോ ക്രെഡിറ്റ് വായ്പ ഒരു സിഡിഎസി ന് മൂന്ന് കോടി രൂപ വരെയും വ്യക്തികള്ക്ക് 1.25 ലക്ഷം രൂപ വരെയും ലഭിക്കും. ഫോണ്: 04734 293677.
- Log in to post comments