Skip to main content

ദുരന്തലഘൂകരണ ദിനാചരണം; പരിശീലന പരിപാടി ഇന്ന്

 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന്(ഒക്ടോബര്‍ 13) ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ ദുരന്ത ലഘൂകരണ സന്ദേശം അടിസ്ഥാനമാക്കി ദുരന്തസാധ്യതാ മേഖലകളില്‍ ദുരന്തനിവാരണത്തിന് പ്രാദേശിക ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും സജ്ജരാക്കുന്നതിന് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോട്ടയം ജില്ലയിലെ ദുരന്തസാധ്യതയുള്ള തദ്ദേശ സ്ഥാപന മേഖലകളിലെ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം അംഗങ്ങളും ആശാ വര്‍ക്കര്‍മാരും പങ്കെടുക്കും.

 

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ജില്ലാ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി. സുരേഷ്, ഡെപ്യൂട്ടി ഡി.എം.ഒ സി.ജെ. സിത്താര, ദുരന്ത നിവാരണ വിഭാഗം ജൂണിയര്‍ സൂപ്രണ്ട് റാണി പി. ജോയ് എന്നിവര്‍ സംസാരിക്കും.

ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണിയും അഗ്നിരക്ഷാ സേനാ ടീമും ക്ലാസുകള്‍ നയിക്കും.

date