ഇ-ഹെല്ത്ത് ട്രെയിനി നിയമനം
ജില്ലയിലെ വിവിധ സര്ക്കാര് ആശുപത്രികളിലേക്ക് ഇ-ഹെല്ത്ത് പരിശീലകരെ താത്കാലികമായി തിരഞ്ഞെടുക്കുന്നതിന് വോക്-ഇന്-ഇന്റര്വ്യൂ നടത്തും. യോഗ്യത കമ്പ്യൂട്ടര് സയന്സ് / ഇന്ഫര്മേഷന് ടെക്നോളജി / ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രോണിക്സ് ആന്ഡ് കമ്മ്യൂണിക്കേഷന് എഞ്ചിനീയറിങ് എന്നിവയില് ഡിപ്ലോമ, ബി ടെക്, എം ടെക്, എം സി എ. ഹാര്ഡ് വെയര് ആന്ഡ് നെറ്റ് വര്ക്കിങ്, ഹോസ്പിറ്റല് മാനേജ്മെന്റ് സോഫ്റ്റ് വെയര് ആന്ഡ് ഇംപ്ലിമെന്റേഷന് എന്നിവയില് മുന്പരിചയം അഭികാമ്യം. ഒഴിവുകളുടെ എണ്ണം നാല്. നിയമന കാലാവധി 10 മാസം. പ്രായപരിധി 18 മുതല് 35 വയസ് വരെ. ഒക്ടോബര് 21 ന് വൈകിട്ട് അഞ്ചിനകം ehealth02kollam@gmail.com ല് അപേക്ഷ സമര്പ്പിക്കണം. താത്പര്യമുള്ളവര് ബയോഡാറ്റയയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ അസലും പകര്പ്പുകളും സഹിതം ഒക്ടോബര് 22ന് രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ ടി ബി സെന്ററിലെ എന് എച്ച് എം ഹാളില് നടക്കുന്ന വോക് ഇന് ഇന്റര്വ്യൂവില് പങ്കെടുക്കണം. ഫോണ്: 9745799982.
- Log in to post comments