Post Category
ശബരിമല തീര്ഥാടനം: നാലമ്പലങ്ങള്ക്കുള്ളില് ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ചു
ശബരിമല തീര്ഥാടനം 2026-27 കാലയളവില് സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളിലെ നാലമ്പലങ്ങള്ക്കുള്ളില് ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ല കലക്ടര് എ നിസാമുദ്ദീന് ഉത്തരവായി. സുരക്ഷ, ഔദ്യോഗിക ആവശ്യങ്ങള്ക്കായി ബന്ധപ്പെട്ട അധികാരികളുടെ മുന്കൂര് അനുമതിയോടെ നടത്തുന്ന ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധനത്തിന്റെ പരിധിയില് ഉള്പ്പെടില്ല. നാലമ്പലങ്ങള്ക്കുള്ളിലെ അനിയന്ത്രിതമായ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും തീര്ഥാടകരുടെ സുഗമമായ ദര്ശനത്തിന് തടസ്സം സൃഷ്ടിടിക്കുന്നതിനും തിക്കും തിരക്കും വര്ദ്ധിപ്പിക്കുന്നതിനും തല്ഫലമായി അപകടസാധ്യത കൂടുന്നതിനും കാരണമായതിനാലാണ് നിരോധനം.
date
- Log in to post comments