Post Category
മ്യഗസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മ്യഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഒരു ലക്ഷം ക്യാഷ് പ്രൈസുള്ള മിക
ച്ച ക്ഷീര കര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഡെയറി ഫാം, മികച്ച സമ്മിശ്ര കര്‍ഷകന്‍ അവാര്‍ഡും 50,000 രൂപ ക്യാഷ് പ്രൈസുള്ള മികച്ച പൗള്‍ട്രി കര്‍ഷകന്‍, മികച്ച യുവകര്‍ഷകന്‍, മികച്ച വനിത കര്‍ഷക/സംരഭക അവാര്‍ഡുകളുമാണ് നല്‍കുക. ജില്ലാതലത്തില്‍ 20,000 രൂപ ക്യാഷ് പ്രൈസുള്ള മികച്ച ക്ഷീര കര്‍ഷകന്‍, 10,000 രൂപ ക്യാഷ് പ്രൈസുള്ള മികച്ച സമ്മിശ്ര കര്‍ഷകന്‍ അവാര്‍ഡുകളും നല്‍കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും മ്യഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സര്‍ക്കാര്‍ മ്യഗാശുപത്രികളിലും ലഭിക്കും. ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കണം.
date
- Log in to post comments