Skip to main content

വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു, ഒക്ടോബർ 22 വരെ സമർപ്പിക്കാം* *ക്വട്ടേഷൻ 22ന് വൈകിട്ട് നാലിന് തുറക്കും*

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ (ഇന്ധനം ഉൾപ്പെടെ) ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന എ.സി. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വാഹന ഉടമകൾ / ഡ്രൈവിംഗ് ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള വാഹനമാണ് നൽകേണ്ടത്. മാസം 2000 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപയാണ്. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കാനാകെന്ന് ക്വട്ടേഷനിൽ കാണിക്കണം. കൂടാതെ 2000 കിലോമീറ്ററിലധികം ഓടുന്ന ഓരോ കിലോമീറ്ററിനുമുള്ള നിരക്കും രേഖപ്പെടുത്തണം.

വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്‌നസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാഹന ഉടമയുടെ ഐഡി കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ക്വട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കണം.

സീൽ ചെയ്ത ക്വട്ടേഷനുകൾ ഒക്ടോബർ 22-ന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. അന്നേദിവസം നാല് മണിക്ക് ക്വട്ടേഷൻ തുറക്കും. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ കളക്ടറേറ്റ്, അയ്യന്തോൾ, തൃശ്ശൂർ, ഫോൺ: 0487-2360644.

date