Skip to main content

*പടിയൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്*

പടിയൂർ ഗ്രാമപഞ്ചായത്ത് പദ്ധതി മുഖേന ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.എൻ.വൈ.എസ് ബിരുദം, എം.എസ്.സി (യോഗ), എം.ഫിൽ (യോഗ) അല്ലെങ്കിൽ സ്പോർട്സ് കൗൺസിൽ/ യോഗ അസോസിയേഷൻ അംഗീകാരമുള്ള തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ, അംഗീകൃത സർവകലാശാലയോ സർക്കാർ വകുപ്പുകളോ നടത്തുന്ന കുറഞ്ഞത് ഒരു വർഷ കാലാവധിയുള്ള യോഗ/ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ പി.ജി ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, വിലാസം തെളിയിക്കുന്ന രേഖ, ഫോൺ നമ്പർ എന്നിവ സഹിതം ഒക്ടോബർ 20-നകം പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ- 9497627637, 9400880622.

date