അക്രഡിറ്റഡ് എഞ്ചിനീയര്/ഓവര്സീയര് നിയമനം
പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് എന്ജിനീയര് /ഓവര്സീയര് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില് എന്ജിനീയറിംഗില് ബിടെക്ക്, എംടെക്, ഡിപ്ലോമ, ഐടിഐ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാര്ക്കാണ് അവസരം. ജില്ലാ / ബ്ലോക്ക് / കോര്പറേഷന് പട്ടികജാതി വികസന ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് പരിശീലനാര്ഥികളെ നിയമിക്കുന്നത്. 50 ശതമാനം അക്രഡിറ്റഡ് എന്ജിനീയര് (ബിടെക്ക് / എംടെക് യോഗ്യതയുള്ളവര്), ശേഷിക്കുന്ന 50 ശതമാനം അക്രഡിറ്റഡ് ഓവര്സീയര് (സിവില് എഞ്ചിനീയറിംഗില് ഡിപ്ലോമ /ഐടിഐ) എന്ന ക്രമത്തിലാണ് നിയമനം. പ്രായപരിധി 21 - 35 വയസ്. മുന് വര്ഷങ്ങളിലെ പരിശീലനത്തില് പങ്കെടുത്തവരെ പരിഗണിക്കുന്നതല്ല. പരിശീലന കാലാവധി രണ്ട് വര്ഷമാണ്. പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും.
ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഒക്ടോബര് 31ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില് സമര്പ്പിക്കണം. ഫോണ്: 0474-2794996
- Log in to post comments