Post Category
*മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം*
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15-ന് “മുട്ടക്കോഴി വളർത്തൽ” എന്ന വിഷയത്തിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ പത്ത് മുതൽ വൈകിട്ട് 5.00 മണി വരെയാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയുള്ള സമയത്ത് 0491-2815454 എന്ന നമ്പറിൽ വിളിച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് സഹിതം ഹാജരാകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
date
- Log in to post comments