Skip to main content

എച്ച്പിവി: ജില്ലയില്‍ 13,505 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പെടുത്തു

 

സംസ്ഥാനതല എച്ച്പിവി വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 13,505 (51 ശതമാനം) പെണ്‍കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പെടുത്തു. ഇതില്‍ 1854 കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴിയുള്ള വാക്‌സിനേഷന്‍ ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നല്‍കിയത്. ജില്ലയിലെ 169 സ്‌കൂളുകളിലാണ് ഇതുവരെ എച്ച്പിവി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
 
ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്ന എച്ച്പിവി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. 14 വയസുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നത്.  

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എച്ച്പിവി വാക്‌സിന്‍ ലഭ്യമാണെന്നും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു.  

ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ്  പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സൗജന്യമായി എച്ച്പിവി വാക്‌സിന്‍ നല്‍കുന്നത്.

date