Skip to main content

പ്രവാസി സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ 
തിരിച്ചെത്തിയവര്‍ക്കും പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്നതിന് 
 നോര്‍ക്ക റൂട്ട്സിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ്സ്
ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) നവംബര്‍ മാസം
കോഴിക്കോട് ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല
സംഘടിപ്പിക്കുന്നു.

 സംരംഭം തുടങ്ങുന്നതിനാവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വിവിധ വായ്പാ
സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം എന്നീ
വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംശയ നിവാരണ സെഷനും ഉണ്ടായിരിക്കും.

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 
ഒക്ടോബര്‍ 22 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഇമെയില്‍: nbfc.coordinator@gmail.com
ഫോണ്‍: 0471-2770534, 8592958677

date