Post Category
ഉന്നതതല ടാസ്ക് ഫോഴ്സ് ആദ്യ യോഗം ചേർന്നു
ആരോഗ്യവും ദീർഘായുസും ഉറപ്പാക്കി സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സ് ആദ്യ യോഗം ചേർന്നു. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനും ആരോഗ്യ രംഗത്തെ വിദഗ്ധർ അംഗങ്ങളുമായാണ് 'കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്' രൂപം നൽകിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ വാർധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങൾ, വർധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ എന്നിവയെല്ലാം സമിതി പരിശോധിക്കും. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
പി.എൻ.എക്സ്. 4280/2026
date
- Log in to post comments