ഡ്രൈവർ നിയമനം
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുഖേന കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട വാഹനം ഓടിക്കുന്നതിനായി താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 11ന് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. തിരുഞ്ഞെടുക്കപ്പെടുന്നവർ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ഗവ. ഒഫ്താൽമോളജിസ്റ്റ് അനുവദിച്ച് നൽകുന്ന നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഹാജരാക്കണം. വിവരങ്ങൾക്ക്: 0484-2240472.
പി.എൻ.എക്സ്. 4281/2026
- Log in to post comments